
കണ്ണൂക്കര ടി സി ആർട്സ് & കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടന്നു.
ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെഅച്ഛൻ എന്ന പുസ്തകം ശ്രീമതി നീലിമ രഞ്ജിത്ത് അവതരിപ്പിച്ചു. പുകസ ജില്ലാ കമ്മിറ്റി അംഗം കെ.അശോകൻ,
Dr. കെ.പി.ഗണേശൻ, സോമസുന്ദരൻ വത്സൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സന്തോഷ് മുല്ലപ്പള്ളി സ്വാഗതം പറഞ്ഞു. ജയപ്രസാദ് ഇന്ദീവരം അദ്ധ്യക്ഷനായി. മനോജ് കുമാർ എംടി നന്ദി പ്രകാശിപ്പിച്ചു
