
അന്താ രാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി മടപ്പള്ളി ഗവണ്മെന്റ് കോളേജ് വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിൽ എയ്ഞ്ചൽസിന്റെ സഹകരണത്തോടെ എൻ. എസ്. എസ്. യൂണിറ്റിനും, ജീവനി സെന്റർ ഫോർ വെൽ ബീയിങ്ങിനും അടിസ്ഥാന ജീവൻ രക്ഷാ പരിശീലനം നൽകി.
സി. പി. ആർ. അടക്കം അടിയന്തര ഘട്ടങ്ങളിൽ മനുഷ്യ ജീവൻ രക്ഷിക്കാൻ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു.കോളേജ് പ്രിൻസിപ്പാൾ പ്രൊ. പി. ജെ. വിൻസെന്റ് പരിപാടി ഉൽഘാടനം ചെയ്തു.ചടങ്ങിൽ വനിതാ സെൽ കൺവീനർ വി. കെ. രൂപ അദ്ധ്യക്ഷം വഹിച്ചു.
എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ പദ്ധതി വിശദീകരിച്ചു. പ്രൊ. പി. യെം. ഷിനു, എൻ. എസ്. എസ്. കോർഡിനേറ്റർ ഡോ. നിത്യജ. ബി, കോളേജ് സൈക്കോളജിസ്റ്റ് ബി. അമ്പിളി, എന്നിവർ പ്രസംഗിച്ചു. എമർജൻസി മെഡിക്കൽ കെയർ പരിശീലകരായ പി. പി. സത്യനാരായണൻ, ഷാജി പടത്തല, പി. ഷിജു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.എൻ. എസ്. എസ്. വളണ്ടിയർമാർ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കേരള സ്റ്റേറ്റ് വിമൺസ് ഡെവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡ് പദ്ധതിയുമായി സഹകരിച്ചു.
