
തോടന്നുരിലെ ബോംബെറ് കേസ് പ്രതിയായ അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിനു മുന്നിൽ UDYF പ്രതിഷേധ സമരം സംഘടിപ്പിച്ചു.
UDYF മണിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടാനൂരിൽ ബോംബെർ കേസ് പ്രതി മിഥുൻ പള്ളിക്കുന്നിനെ മന്ദത്ത് കാവ് UP സ്കൂളിൽ നിന്ന് പുറത്താക്കണം എന്ന് ആവിശ്യപെട്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത് .
സംഗമം കുറ്റ്യാടി മുൻ MLA പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ടിഎംകെ നംഷിദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ UDYF ചെയർമാൻ അതുൽ ബാബു അധ്യക്ഷത വഹിച്ചു.
ശ്രീകല സജീഷ് നന്ദി രേഖപെടുത്തി. UDF ചെയർമാൻ PM കണാരൻ മാസ്റ്റർ, പിഎം അബൂബക്കർ മാസ്റ്റർ, യൂസഫ്അലി, ബിജിത്ത് ലാൽ, ചന്ദ്രൻ മൂഴിക്കൽ ബവിത്ത് മലോൽ, ബബിൻ ലാൽ CTK റനീഷ് PK സിനാൻ എന്നിവർ സംസാരിച്ചു
