
കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വടകര കോടതി കോംപ്ലക്സിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. കെസിജെഎസ്ഓ ജില്ലാ ട്രഷറർ എസ് കെ രുബിന അധ്യക്ഷത വഹിച്ചു. മുൻസിഫ് ഐശ്വര്യ ടി വനിതാദിന സന്ദേശം നൽകി. മജിസ്ട്രേട്ട് അലി ഫാത്തിമ വനിതകൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. ഫാമിലി കോടതി ശിരസ്തദാർ ലേഖ, സബ് കോടതി ശിരസ്തദാർ സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻഡിപിഎസ് കോടതി ജീവനക്കാരി ലിസിമ കെ.ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ എം എസിടി കോടതി സ്റ്റാഫ് ആതിര നന്ദിയും പറഞ്ഞു.
