
ചെറുമകൻ്റെ വിയോഗവാർത്തയറിഞ്ഞഅച്ഛമ്മയും യാത്രയായി.
പൊൻമേരി പറമ്പിൽ .ഒമാനിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതത്താൽ നിര്യാതനായ ദീപക്കിൻ്റെ മരണവാർത്തയറിഞ്ഞ അച്ചമ്മ ലീലയും ഹൃദയാഘാതത്താൽ നിര്യാതയായി.
വ്യാഴാഴ്ച രാത്രിയാണ് ദീപക് ഒമാനിൽ മരിച്ചത് ശനിയാഴ്ച രാവിലെ 9 മണിയോടെ വാർത്തയറിഞ്ഞഅച്ഛമ്മ ലീല (78) കുഴഞ്ഞുവീഴുകയായിരുന്നു.
.ലീലയുടെ മകൻ ഓട്ടോ ഡ്രൈവറായ ദിനേശൻ്റെ മകനാണ് ദീപക്ക് (38) . ഭാര്യ സുചിത്ര ചന്ദ്രൻ (കാഞ്ഞിരപ്പള്ളി) അമ്മ പ്രേമ- സഹോദരി ആതിര.ലീലയുടെ ഭർത്താവ് പരേതനായ കൃഷണൻ (തലശ്ശേരി)

