ആർ.ജെ.ഡി. വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം.ടി.കെ.സുരേഷിനെ വെട്ടി പരിക്കേൽപ്പിച്ചു സംഭവം പ്രതിഷേധം ശക്തമാവുന്നു
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടുകൂടി RJD യുടെ നേതൃത്വത്തിൽ വില്യാപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കും

ഇന്നലെ പട്ടാപ്പകൽ വൈകുന്നേരം അഞ്ചര മണിയോട് കൂടിയാണ്
വില്യാപ്പള്ളി ടൗണിൽ വെച്ച് എം.ടി.കെ.സുരേഷിനെ വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേപ്പിച്ചത്,
മൈക്കുളങ്ങര സ്വദേശിയായ
ലാലു എന്ന ശ്യാംലാൽ ആണ് ആക്രമണം നടത്തിയത്
മാസങ്ങൾക്ക് മുമ്പ് മൈകുങ്ങളര പ്രദേശത്ത്. യുവജനദൾ ക്യാമ്പിൻ്റെ
കസേരകളും പന്തലുകളും തിയ്യിട്ട സംഭവത്തിൽ ലാലുവാണ് പ്രതിയെന്നാണ് ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആരോപിക്കുന്നത്,
ലാലുവിനെ അറസ്റ്റ് ചെയ്യാൻ ആർജെഡി നേതാക്കൾ നിരവധിതവണ പോലീസിനോട് അഭ്യർത്ഥിച്ചിട്ടും പോലിസ്
പ്രതിയെ പിടികൂടാത്തതാണ് വീണ്ടും അക്രമത്തിൽ കലാശിച്ചത് എന്നാണ്
RJD നേതാക്കൾ പറയുന്നത്,
പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് RJD ദേശിയ എക്സികുട്ടിവ് അംഗം മനയത്ത്
ചന്ദൻ പറഞ്ഞു


