
രണ്ടായിരം ആര്‍ത്രോസ്കോപ്പി; കായികതാരങ്ങൾക്ക് ആത്മവിശ്വാസമേകി ആസ്റ്റർ മിംസ് കണ്ണൂർ കണ്ണൂര്‍
കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ രണ്ടായിരം ആര്‍ത്രോസ്കോപ്പി സർജറികൾ വിജയകരമായി പൂര്‍ത്തീകരിച്ചു.
സന്ധികളിലുണ്ടാകുന്ന പരിക്കുകള്‍ ഉള്‍പ്പെടെയുള്ള രോഗാവസ്ഥകള്‍ക്കുള്ള നൂതനമായ സൂക്ഷ്മദ്വാര ചികിത്സാ രീതിയാണ് ആര്‍ത്രോസ്കോപ്പി.
കായികസംബന്ധമായ പരിക്കുകള്‍, പൊട്ടിയ ലിഗ്മെന്റുകള്‍ പുനര്‍ നിര്‍മ്മിക്കല്‍, പരിക്കുപറ്റിയ സന്ധികളിലെ മറ്റ് ഘടനകള്‍ യോജിപ്പിക്കല്‍, സന്ധികളില്‍ നിന്ന് ബയോപ്സി എടുക്കുല്‍, ട്യൂമറുകള്‍ നീക്കം ചെയ്യല്‍, തരുണാസ്ഥികളിലെ തേയ്മാനം പരിഹരിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള അനേകം കേസുകളാണ് ഇതിനോടകം തന്നെ ആര്‍ത്രോസ്കോപ്പിയിലൂടെ വിജയകരമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പൂര്‍ത്തീകരിച്ചത്.
കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഓർത്തോപേടിക്, ജോയിന്റ് റീപ്ലേസ്മെന്റ് & സ്പോര്‍ട്സ് ഇഞ്ചുറി വിഭാഗം മേധാവി ഡോ. ശ്രീഹരി സി കെ യുടെ നേതൃത്വത്തിലാണ് ആര്‍ത്രോസ്കോപ്പി വിഭാഗം പ്രവര്‍ത്തിക്കുന്നത്. രണ്ടായിരം പ്രൊസീജ്യറുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ആഘോഷവും കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നടന്നു.
ആര്‍ത്രോസ്കോപ്പിയിലൂടെ പരിക്കുകള്‍ ഭേദമാവുകയും ഭാരദ്വോഹന മത്സരത്തില്‍ ജില്ല, സംസ്ഥാന, ദേശീയ തലത്തില്‍ പങ്കെടുത്ത് ജേതാവാകുകയും ചെയ്ത നൗഷാദ് അസു മുണ്ടാണിക്കോട് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ആസ്റ്റർ മിംസ് സി ഒ ഒ ഡോ അനൂപ് നമ്പ്യാർ, സി എം എസ് ഡോ സുപ്രിയ രഞ്ജിത്ത്, ഡോ. ശ്രീഹരി,ഡോ. മുഹമ്മദ് ഹര്ഷാദ്ഡോ. ഡോ. നിഷാന്ത് കുമാര്‍, ഡോ. മുഹമ്മദ് ഹര്‍ഷാദ്, ഡോ. സന്ദീപ് കെ എം, ഡോ. അനുപം എസ്, ഡോ. അമര്‍നാഥ്, എന്നിവര്‍ സംസാരിച്ചു
