
കണ്ണൂരില്‍ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍.ഒപ്പം ഉണ്ടായിരുന്ന ആൾമാട്ടൂലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചെറുകുന്ന് മുട്ടിൽ സ്വദേശിയും അയ്യോത്ത് താമസക്കാരിയുമായ സീമയെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒപ്പം ഉണ്ടായിരുന്ന ചെറുകുന്ന് സ്വദേശിയായ വിജയന് എന്നയാളുടെ പേരിലാണ് റൂം എടുത്തത്. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

