
വടകരയിൽ എംഡി എം എയുമായി ഒരാൾ പിടിയിൽ ഇന്നലെ രാവിലെ വടകര നടക്കുതാഴ പുത്തൂർ രോഷ്നി ക്വാർട്ടേഴ്സിൽ വെച്ച് 2.95 ഗ്രാം MDMA കൈവശം വെച്ച കുറ്റത്തിന് ഫായിസ് എന്നയാളെ വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഷൈലേഷ് പി എം ഉം പാർട്ടിയും ചേർന്ന് കണ്ടെത്തി കേസ് രെജിസ്റ്റർ ചെയ്തു.
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജയപ്രസാദ് സി കെ പ്രിവന്റ് ഓഫീസർ ഗണേഷ് കെ സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് എംപി, സിവിൽ എക്സൈസ് ഓഫീസർമാരായ സച്ചിൻ കെ എം അജ്മൽ WCEO ശ്രീജില എന്നിവർ പങ്കെടുത്തു.
