
വടകര മേപ്പയിൽ ഇടച്ചേരിൻ്റെ വിട (ശാന്തി ഭവൻ ) രാമദാസ് കെ 88 വയസ്സ് നിര്യാതനായി. പിതാവ് കൊടുവട്ടാട്ട് കണാരൻ മാതാവകോ ട്ടോ ള്ളതിൽ മാധവി .കുട്ടിക്കാലം മുതൽ ബ്രെയിൻ ലിപിയിലുള്ള വിദേശ ഗ്രന്ഥങ്ങൾ അടക്കം വായിക്കുകയും ജന്മനായുള്ള തന്റെ അന്ധതയെ മറികടന്ന വ്യക്തിയായിരുന്നു.ബ്രെയിൻ ലിപിയിൽ എഴുതിയ നിരവധി പുസ്തകശേഖരങ്ങൾ സൂക്ഷിക്കുകയും ചെയ്തിരുന്നു.പരിസരത്തെ സ്കൂളുകളിൽ വിജ്ഞാനത്തിന്റെ പ്രതീകമായി വായനാദിനങ്ങളിൽ അതിഥിയായി എത്തുന്നത് പതിവായിരുന്നു.ഭാര്യ ശാന്ത,മക്കൾ രാജേഷ് (ദുബായ്) സജീഷ് കുമാർ (ദുബായ്) അഭിലാഷ് (കൊച്ചി) സഹോദരങ്ങൾ ശങ്കരൻ (കെഎസ്ഇബി റിട്ടയേർഡ്) ബാലകൃഷ്ണൻ (സൗദി) കൃഷ്ണൻ , കരുണൻ ഭരതൻ (ഗോവ ) ശാരദ പരേതയായ ഉഷ മരുമക്കൾ സിത്താര, മിത, അനൂപ
