ഷാർജ: യു.എ.ഇയിലെ സാമൂഹിക സാംസ്കാരിക ജീവകാര്യണ്യ പ്രവർത്തകനായ ഖാൻ പാറയിലിന് മലയാള സാംസ്കാരിക വേദിയുടെ പത്താമത് ഗ്രാമകീർത്തി പുരസ്കാരം.
20 വർഷമായി യു.എ.ഇയിലെ ഷാർജ കേന്ദ്രീകരിച്ച് സാമൂഹിക ജീവകാര്യണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഖാൻ പാറയിൽ തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് സ്വദേശിയാണ്. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ മാനേജിങ് കമ്മിറ്റി അംഗവും അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഫൗണ്ടർ ജനറൽ സെക്രട്ടറിയും നിലവിലെ വർക്കിങ് പ്രസിഡന്റുമാണ്.
യു.എ.ഇയിലെ മലയാളികളുടെ കൂട്ടായ്മയായ എമിറേറ്റ്സ് മലയാളി അസോസിയേഷന്റെ ചെയർമാൻ കൂടിയാണ്. ആഗസ്റ്റ് 20ന് വൈകീട്ട് മൂന്നിന് തിരുവനന്തപുരം അയിരൂർ എം.ജി.എം മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന 18ാമത് സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് മലയാള സംസ്കാരിക വേദി ചെയർമാൻ അൻസാർ വർണന അറിയിച്ചു.

