
കോഴിക്കോടിന്റെ വികസനത്തിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രാപകലില്ലാതെ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ് പറഞ്ഞു.
റോഡ് നിർമ്മാണരംഗത്തെ കൃത്യനിഷ്ഠയും വേഗവും അവർ എടുത്തുപറഞ്ഞു. ദീർഘനാൾ പ്രസിഡന്റായി പ്രവർത്തിച്ച് ഊരാളുങ്കൽ സൊസൈറ്റിയെ മൂല്യാധിഷ്ഠിതമായി വാർത്തെടുക്കുകയും ഗുണനിഷ്ഠ അടിസ്ഥാനസ്വഭാവമായി ഉറപ്പിക്കുകയും ചെയ്ത പാലേരി കണാരൻ മാസ്റ്ററുടെ 41-ആം അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
യുഎൽസിസിഎസ് വൈസ് ചെയർമാൻ എം. എം. സുരേന്ദ്രൻ അദ്ധ്യക്ഷനായ സമ്മേളനത്തിൽ സാഹിത്യകാരൻ ഡോ. ശശികുമാർ പുറമേരി ‘കുടുംബവും’ സമൂഹവും’ അന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി ഡയറക്ടർ പി. പ്രകാശൻ അനുസ്മരണപ്രമേയം അവതരിപ്പിച്ചു
. ഡയറക്ടർമാരായ വി. കെ. അനന്തൻ, പി. കെ. സുരേഷ് ബാബു, കെ. ടി. കെ. അജി, കെ. ടി. രാജൻ, ഷിജിൻ ടി. ടി., ശ്രീജിത് സി. കെ., ലൂബിന ടി., യുഎൽ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം. കെ. ജയരാജ്, യുഎൽസിസിഎസ് സിഒഒ അരുൺ ബാബു, സിജിഎം റോഹൻ പ്രഭാകർ, സർഗാലയ ജിഎം രാജേഷ് ടി. കെ., ജിഎം ടി. പി. രാജീവൻ, കോർപ്പറേറ്റ് എച്ഛ്ആർ മാനേജർ കെ. ഹരീന്ദ്രൻ, ലീഡർമാരായ പുതിയാടത്തിൽ ചന്ദ്രൻ, എം. ബൈജു, അംഗം കെ. എം. സുരേഷ് ബാബു എന്നിവർ കണാരൻ മാസ്റ്ററെ അനുസ്മരിച്ചു. എംഡി എസ്. ഷാജു സ്വാഗതവും ജിഎം (അഡ്മിൻ) ഷാബു കെ. പി. നന്ദിയും പറഞ്ഞു.
