
വടകര വില്യാപ്പള്ളി ചേലക്കാട് റോഡ്-വീതികൂട്ടൽ പ്രവർത്തികൾ ആരംഭിച്ചുപതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി.വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് 12 മീറ്ററിൽ വീതിയാക്കുന്ന പ്രവൃത്തി ആരംഭിച്ചു.
വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ അക്ലോത്ത് നടയിൽ നിന്നുമാണ് പ്രവൃത്തി ആരംഭിച്ചത്. KIIFB യുടെ എസ് പി വി ആയ KRFB ആണ് പ്രവൃത്തി നടപ്പിലാക്കുന്നത്. 61.71 കോടി രൂപയുടെ പ്രവർത്തിയുടെ കരാർ ഏറ്റെടുത്തിട്ടുള്ളത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ആണ്. ഇതിൽ 6.50 കോടി രൂപ വാട്ടർ അതോറിറ്റി,KSEB യൂട്ടിലിറ്റി ഷിഫ്റ്റിംഗിനാണ്.
ഒന്നര വർഷമാണ് പ്രവർത്തിപൂർത്തിയാക്കാനുള്ള സമയം. നിരവധി യോഗങ്ങളുടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തിലാണ് പ്രവർത്തി ടെൻഡർ ചെയ്യാനും ,ആരംഭിക്കാനും സാധിച്ചിട്ടുള്ളത്. പ്രവർത്തി നടപ്പിലാക്കാനായി സഹകരിച്ച എല്ലാവരും ഇനിയും സഹകരണങ്ങൾ തുടരണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രദേശവാസികളുടെയും, ജനപ്രതിനിധികളുടെയും സഹകരണത്തോടെ വടകര വില്യാപ്പള്ളി ചേലക്കാട്റോഡ് ഉന്നത നിലവാരത്തിൽ എത്തിക്കുക തന്നെയാണ് സർക്കാരിൻറെ ലക്ഷ്യം.
