
ന്യൂമാഹി എം.എം. ഹയർ സെക്കണ്ടറി സ്കൂൾ പൂർവവിദ്യാർഥി സംഘടന എം.എം അലുംനിയുടെ ആഭിമുഖ്യത്തിൽ ന്യൂ മാഹി എം. എം. ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു.
ന്യൂമാഹി മലയാളകലാ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ കണ്ണൂർ ജില്ലയിൽ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയത്തിനുള്ള ഉപഹാരം പിടിഎ പ്രസിഡൻ്റ് സൗജത്ത് ഏറ്റുവാങ്ങി. വന്യജീവിഫോട്ടോഗ്രാഫർ അസീസ് മാഹി അധ്യക്ഷത വഹിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികൾ ഉപഹാരവിതരണം നടത്തി.
ഫൈസൽ ബിണ്ടി, പി.കെ.സൗജത്ത്, എം. ശ്രീജയൻ, എസ്.കെ. വിജയൻ, അലി പാലിക്കണ്ടി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ മാഹി ഗവ. കോളജ് മുൻ പ്രിൻസിപ്പൽ വി.കെ വിജയൻ വരണാധികാരിയായി, റഷീദ് കൊമ്മോത്തു, പി.കെ.വി.സാലിഹ്, സവാഹിർ രത്നഗിരി എന്നിവർ സംസാരിച്ചു.
