
ഏറാമലയിൽ മാലിന്യ പ്രശ്നം റിപ്പോർട്ട് ചെയ്യാൻ പോയ ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം നടന്നതായി പരാതി.
ഓൺലൈൻ മാധ്യമ പ്രവർത്തകരായഅക്ഷയ്, ആര്യ രവീന്ദ്രൻ എന്നിവർക്ക് നേരെയാണ് അക്രമമുണ്ടായത്.മാലിന്യം അടിഞ്ഞ് കൂടി കുറെ ദിവസങ്ങളായി ചീഞ്ഞളിഞ്ഞ് ദുർഖന്ധം വമിക്കുകയും സമീപത്തെ പുഴയിലേക്ക് ഒഴുകയും ചെയ്തിരുന്നതായും മാലിന്യം പുഴവരിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നത് പ്രതിപക്ഷമായ എൽഡിഎഫ് അംഗങ്ങൾ സമരത്തിലായിരുന്നു.
ഇത് റിപ്പോർട്ട് ചെയ്യാൻ എത്തിയ വരെയാണ് മാലിന്യ വണ്ടിയുടെ ഡ്രൈവർ അക്രമിച്ചതായി പരിതി,പരിക്കേറ്റ രണ്ട് പേരും ഓർക്കാട്ടേരി പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കരിങ്കൽ ഉപയോഗിച്ച് ഇടിക്കുകയും കൈ പിടിച്ച് തിരിച്ചുമാണ് പരിക്കേൽപ്പിച്ച തന്നാണ് പരാധി സംഭവത്തിൽ ഡ്രൈവർ ജിനീഷിനെതിരെ എടച്ചേരിപൊലീസ് കേസെടുത്തു.
