
കതിരൂർ : ലഹരിക്കെതിരെ എൻ.എസ്.എസ് ജീവിതോത്സവം 21 ദിന പദ്ധതികളുടെ കതിരൂർ ഗവ.എച്ച്.എസ്.എസ്. യൂണിറ്റ് തല പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സനില.പി.രാജ് നിർവ്വഹിച്ചു. ജീവിതമാണ് ലഹരിയെന്ന പ്രമേയത്തിൽ നടക്കുന്ന കർമപരിപാടിയിൽ കുട്ടികളെ കുടുംബവും സമൂഹവുമായി കൂടുതൽ ബന്ധപ്പെടുത്തുന്ന പരിപാടികളാണ് ഉൾക്കൊള്ളിച്ചത്.ഒപ്പുമരം, ഡിജിറ്റൽ ഉപവാസം, ഉണർവ്വ്, വാക്കിംഗ് ബസ്, പാഥേയം,ചങ്ങാത്തം കൂടാം ചങ്ക് ബ്രോയ്ക്കൊപ്പം, പുസ്തകത്തിൻ്റെ ആത്മാവു തേടി,ആഹ്ലാദച്ചുവടുകൾ വെക്കാം, ചിത്രമതിൽ, കാർണിവൽ തുടങ്ങിയവ വിവിധ ദിന പരിപാടികളാണ്.പി.ടി.എ പ്രസിഡണ്ട് ടി.കെ.ഷാജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ബിന്ദുശ്രീ.കെ, ഹെഡ്മിസ്ട്രസ് സീന, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ.വി, സനൽ.കെ, ശ്യാമള ടീച്ചർ പ്രോഗ്രാം ഓഫീസർ ഫൈസൽ.പി.കെ, ഋതു വർണ, ഹരി ലക്ഷ്മി എന്നിവർ സംസാരിച്ചു.വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും അണിനിരത്തി ലഹരി വിരുദ്ധ വലയം സൃഷ്ടിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു.
