
തലശേരി : കേരള സ്റ്റേറ്റ് ഫാർമസി കൌൺസിലും കെ.പി.പി.എ കണ്ണൂർ ജില്ലാ കമ്മിറ്റിയും സംയുക്തമായി ലോക ഫാർമസിസ്റ്റ് ദിനാചരണം സംഘടിപ്പിച്ചു – തലശ്ശേരി വ്യാപാര ഭവനിൽ നഗരസഭാ കൌൺസിലർ ടി.വി. റാഷിദ ടീച്ചർ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി. സലിം അദ്ധ്യക്ഷത വഹിച്ചു.. ഡോ.സി.കെ.രാജീവ് നമ്പ്യാർ മുഖ്യാതിഥിയായി – സ്റ്റേറ്റ് ഫാർമസി കൌൺസിൽ അംഗം കെ.ടി.വി.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.പി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രസൂൺ ബാബു, വൈസ് പ്രസിഡണ്ട് പി.രാജൻ, ജില്ലാ നിർവ്വഹക സമിതി അംഗം മനോജ് ഇരിട്ടി, ഏറിയാ വൈസ് പ്രസിഡണ്ട് നിഷ, നാസർ, ജാഫർ, കരുണാകരൻ, ടി.വി ജയകുമാർ, കെ.എൻ. ദിവാകരൻ സംസാരിച്ചു
