
ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളായി പ്രസിഡൻറ് എ പി പ്രജിത സെക്രട്ടറി എം എം സജിന എന്നിവരെ തിരഞ്ഞെടുത്തു.
കെ എം ഷൈനി, സഫിയ മലയിൽ (വൈസ് പ്രസിഡൻ്റുമാർ), എം എം, കെ വി റീന, റീന ജയരാജ് (ജോ. സെക്രട്ടറിമാർ), സി എം സുധ (ട്രഷറർ).വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ലഭ്യതക്കുറവ് പരിഹരിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
ഇഴഞ്ഞു നീങ്ങുന്ന ദേശീയപാതയുടെ നിർമാണ പ്രവൃത്തി പൂർത്തിയാക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
