
കോഴിക്കോട് പയ്യോളിയിൽ സിപിഐഎം പ്രവർത്തകന്റെ വീടിന് ബോംബറിഞ്ഞ ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ.
പയ്യോളി അയനിക്കാട് ആവിത്താര ഷിജേഷിനെയാണ് പയ്യോളി പോലീസ് ചേർത്തലയി നിന്ന് പിടികൂടിയത്.പയ്യോളി ഏരിയയിലെ ചാത്തമംഗലം ബ്രാഞ്ച് സെക്രട്ടറി പി സുബീഷിൻ്റയും വീട്ടിലേക്ക് ബോംബ് എറിഞ്ഞ കേസിലും മാറ്റൊരുസിപിഎം പ്രവർത്തകൻ്റ വീട് ആക്രമിച്ച കേസിലുമാണ് ഇയാൾ പിടിയിലായത്.
ആലപ്പുഴ ചേർത്തലയിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു.2021 ഫെബ്രുവരി 18ന് രാത്രി 12 മണിക്കായിരുന്നു സംഭവം. അഞ്ചു പേർ അടങ്ങുന്ന സംഘമാണ് ആക്രമിച്ചത്.
ഇതിനുമുമ്പ് സിപിഎമ്മിന്റെ മറ്റൊരു പ്രവർത്തകനായ ആവിതാര ഗരേഷിന്റെ വീടാക്രമിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. പ്രതിയെ പയ്യോളി കോടതിയിൽ ഹാജരാക്കി.
