
മാഹി: മയ്യഴി വിമോചന സമരനായകനും മദ്യനിരോധന സമിതി നേതാവും ഗാന്ധിയനുമായ സ്വാതന്ത്ര്യ സമര സേനാനി ഐ.കെ.കുമാരൻ മാസ്റ്റരുടെ 122-ാം ജന്മവാർഷികദിനത്തിൽ മാഹി സ്റ്റാച്യു ജംഗ്ഷനിലെ പ്രതിമയ്ക്ക് മുന്നിലും സ്വവസതിയിലെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം ഗാന്ധിയൻ കീഴന്തൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റി വൈസ് പ്രസിഡണ്ട് എം.ശ്രീജയൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.വിനോദ്, ടി.എം.സുധാകരൻ, സത്യൻ കേളോത്ത്, കെ.വി.ഹരീന്ദ്രൻ, കെ.എം.പവിത്രൻ, അജയൻ പൂഴിയിൽ, അലി അക്ബർ ഹാഷിം, കെ.പി.അശോക് സംസാരിച്ചു. കെ.ഹരീന്ദ്രൻ സ്വാഗതവും എം.എ.കൃഷ്ണൻ നന്ദിയും പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബാഗങ്ങളോടൊപ്പംജന്മദിന കേക്ക് മുറിച്ച് സ്നേഹ സംഗമവും നടത്തി.
