
ആർ.ടി ഓഫീസുകളുടെ പ്രവർത്തനസമയത്തിൽ നിർണ്ണായക മാറ്റം.
ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഓഫീസുകൾ പ്രവർത്തിക്കാത്ത അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകുമെന്ന്ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ.
പൊതുജനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്ന പുതിയ തീരുമാനവുമായി ഗതാഗത വകുപ്പ്.ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് ഇനി വൈകുന്നേരം 4 മണി മുതൽ 5 മണി വരെയുള്ള സമയത്ത് ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കാം.
ആർ.ടി ഓഫീസുകളുടെ പ്രവർത്തനസമയം പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്.പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഈ തീരുമാനം ഏറെ ഉപകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
