
വടകരയിൽ പ്രവർത്തിക്കുന്ന ലേബർ സൊസൈറ്റിയിൽ നിന്നും നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ല എന്ന ആരോപണവുമായി പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയ തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹീം കുട്ടി ഹാജി മരണപെട്ടു.
കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മുൻ പ്രസിഡണ്ടും ഇപ്പോളത്തെ ഡയറക്ടറുമായ പഴങ്കാവ് സ്വദേശിയുടെ വീട്ടിലാണ് ഇന്ന് രാവിലെവയോധികൻ പെട്രോളൊഴിച്ച് തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത് തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹീം കുട്ടി ഹാജി ആണ് ആത്മഹത്യാശ്രമം നടത്തിയത്.
കോഴിക്കോട് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കുകയാണ് ഇന്ന് രാത്രിയോടെ മരണപ്പെട്ടത്കുടുംബവുമായി പിരിഞ്ഞു കഴിയുന്ന ഇദ്ദേഹം കുടുംബത്തിന്റെ കൂടി അവകാശപ്പെട്ട പണം വേണമെന്ന് ആവശ്യവുമായാണ് സൊസെറ്റിയെ സമീപിച്ചത് എന്ന് സൊസൈറ്റി അധികൃതർ പറഞ്ഞുഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുകയാണന്നും ഇവർ പറഞ്ഞുരാവിലെ 10.30 ഓടെയായിരുന്നു സംഭവം.
ഇബ്രാഹീം കുട്ടി പെട്ടെന്ന് കൈയ്യിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പെട്ടെന്നുണ്ടായ സംഭവത്തിന്റെ ഞെട്ടലിൽ വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് തീ അണച്ചത്. തീപ്പൊള്ളലേറ്റ ഇബ്രാഹീമിനെ ഉടൻ തന്നെ വടകര ഫയർഫോഴ്സ് വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്.പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
