
വടകര :വിവാഹ വീട്ടിൽ നിന്നും അലമാരയിൽ സൂക്ഷിച്ച സ്വർണ്ണമാല കവർന്നു.പുത്തൂർ പടിക്കൽ താഴ കുനി പ്രകാശന്റെ വീട്ടിൽ നിന്നാണ് മൂന്നു പവന്റെ സ്വർണ്ണ മാല മോഷണം പോയത്.
ബുധനാഴ്ചയായിരുന്നു പ്രകാശന്റെ മകളുടെ കല്യാണം.തലേ ദിവസമായ ചൊവ്വാഴ്ച രാത്രി 11 മണിയോടെ പ്രകാശൻ അലമാര തുറക്കാൻ നോക്കുമ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കാണുന്നത്.അലമാരയിലെ സാധനങ്ങളെല്ലാം വലിച്ചിട്ട് നോക്കിയപ്പോൾ ഇതോടൊപ്പം വെച്ച മറ്റു സ്വർണ്ണങ്ങൾ എല്ലാം അവിടെയുണ്ടായിരുന്നു.
മൂന്നു പവന്റെ ചെയിൻ മാത്രമാണ് നഷ്ടപ്പെട്ടത്.ഡി ജെ പാർട്ടി ആരംഭിക്കുന്നതിന്റെ മുൻപാണ് പ്രകാശൻ അലമാര തുറക്കാൻ പോയത്.ചെയിൻ കാണാതായതോടെ പ്രകാശന്റെ ഭാര്യയും,ബന്ധുക്കളും വീട് മുഴുവൻ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ഇവർ വടകര പോലീസിൽ പരാതി നൽകി.ബുധനാഴ്ച രാവിലെ തന്നെ വീട്ടിൽ പോലീസ് എത്തി പരിശോധന നടത്തി.
