കണ്ണൂര്‍: യുദ്ധത്തിനെതിരെ, സമാധാനത്തിനായി എന്ന പ്രമേയത്തില്‍ എസ്.ടി.യു. കണ്ണൂര്‍, തളിപ്പറമ്പ്, ഇരിക്കൂർ, പേരാവൂര്‍, കൂത്തുപറമ്പ്, കല്ല്യാശ്ശേരി എന്നിവിടങ്ങളില്‍ മെയ്ദിനത്തിന് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുട തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ എസ്.ടി.യുവിന്റെ വിവിധമേഖലകളിലുള്ള ഫെഡറേഷനുകള്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും.

ജില്ല പ്രവത്തകസമിതിയുടെയും ഫെഡറേഷന് ഭാരവാഹികളുടെയും സംയുക്തയോഗത്തില്‍ ജില്ലാ പ്രസിഡന്റ് ആലിക്കുഞ്ഞി പന്നിയൂർ അധ്യക്ഷത വഹിച്ചു. എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം ഉഘാടനം ചെയ്തു. അബ്ദു മുന്നാംകുന്ന്, പി.കെ. സീനത്ത്, സി. ഉമ്മർ, പി. ഹംസ ഹാജി, എം.കെ.പി. സക്കീന, ബി.കെ. സാജിദ്, പി പി നാസർ പാലക്കൽ അലവി, .സി.പി. കുഞ്ഞമ്മദ്, പാലക്കൽ സാഹിർ, ബഷീർ ജൂബിലി, മുസ്തഫ ബത്താലി, കുഞ്ഞബ്ദുള്ള പാറാട്, സി. അബ്ദുറസാഖ്, ടി.എ. ഇബ്രാഹിം, കബീര്‍ ബക്കളം, ടി.പി. അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.
