
വടകര :കേരളത്തെ അപമാനിക്കാനും രാജ്യത്ത് വംശീയവും വർഗീയവുമായ വിദ്വേഷം ഇളക്കി വിടാനും ലക്ഷ്യമാക്കി നിർമ്മിച്ച ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനെതിരെ ജനകീയപ്രതിഷേധം ഉയർന്നുവരണമെന്ന് എഫാസ് വാർഷിക ജനറൽബോഡി ആഹ്വാനം ചെയ്തു.
മതേതരത്വത്തിനും സാമുദായിക സൗഹാർദത്തിനും പേരുകേട്ട കേരളത്തെ വിഷംതേച്ച നുണകൾ പ്രചരിപ്പിച്ച് അപമാനിക്കാനുള്ള സംഘപരിവാർ നീക്കത്തിന്റെ തുടർച്ചയായാണ് ദി കേരള സ്റ്റോറി എന്ന സിനിമ നേരത്തെ പുറത്തിറങ്ങിയത്. ആ സിനിമക്കെതിരെ അതിശക്തമായ പ്രതിഷേധം കേരളം ഉയർത്തിയിരുന്നു.
അതിൻ്റെ രണ്ടാം ഭാഗം ഇറക്കുക വഴി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് സംഘപരിവാർ ചെയ്യുന്നത്.വികസനസൂചികയിലും മതേതരത്വത്തിലും വിദ്യാഭ്യാസത്തിലും രാജ്യത്തിന് മാതൃകയായ കേരളത്തിൻ്റെ യഥാർഥ ചിത്രം മറച്ചുവെച്ച്, നുണക്കഥകൾ പ്രചരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. വടകര മുനിസിപ്പൽ പാർക്കിൽ നടന്ന പരിപാടിയിൽ എഫാസ് പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് അധ്യക്ഷനായി.
ജനറൽ സെക്രട്ടറി സി. വത്സകുമാർ റിപ്പോർട്ടും ഖജാൻജി വി.ടി. സദാനന്ദൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി. എം. ലീന, കെ.എം. നാരായണൻ, വി.കെ. രാജൻ, കെ. രജീഷ്, കെ.കെ. നാരായണൻ, വി.പി. വിശ്വൻ, റീന ജയരാജ്, കെ.കെ.അനീഷ് കുമാർ, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ.കൃഷ്ണദാസ് (പ്രസിഡണ്ട്) സി.വത്സകുമാർ (ജന.സെക്രട്ടറി ) വി.ടി. സദാനന്ദൻ (ട്രഷറർ)
