
സംസ്ഥാന ബഡ്ജറ്റിൽ സർക്കാർ ജീവനക്കാരെ വഞ്ചിച്ചതിൽ പ്രതിഷേധിച്ച് NGO അസോസിയേഷൻ വടകര ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. സെക്രട്ടറി ബിജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്രാഞ്ച് പ്രസിഡണ്ട് കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി ബിനു കോറോത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ ഭാരവാഹികളായ സൂരജ്. ഒ, പ്രകാശൻ സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രശാന്തൻ കെ.വി, സിദ്ധിഖ് എം.വി , ഷാജി എസ്.കെ, അബ്ദുൾറഹിം, പ്രവീണ, ദിനൂബ് എന്നിവർ സംസാരിച്ചു.
