
വടകര :യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര പഴയ ബസ്റ്റാൻഡ് ,.പുതിയ ബസ്റ്റാൻഡ് മേഖലകളിൽ സൈൻ ബോർഡുകളും ബസ് ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കുമുള്ള നിർദ്ദേശങ്ങളും സ്ഥാപിച്ചു.
കഴിഞ്ഞദിവസം പുതിയ ബസ്റ്റാൻഡ് പരിസരത്തു നിന്നും മഹിളാ കോൺഗ്രസ് നേതാവ് ബസ് തട്ടി മരണപെട്ടിരുന്നു. സൈൻ ബോർഡുകളുടെ അഭാവം ബസ് ഡ്രൈവർമാർക്ക് ഇടയിലും പൊതു ജനങ്ങൾക്കിടയിലും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് ബോർഡുകൾ സ്ഥാപിച്ചത്.
നിയോജകമണ്ഡലം പ്രസിഡന്റ് സി. നിജിൻ, സജിത്ത് മാരാർ, അഭിനന്ദ് ജെ മാധവ്,കാർത്തിക് ചോറോട്, ജുനൈദ് കാർത്തികപ്പള്ളി, ഷോണ പി എസ്, അബ്ദുൽ റസാക്ക് കൈനാട്ടി, ജിബിൻ രാജ് കൈനാട്ടി,ജ്യോതി,ശശിധരൻ പുതുപ്പണ, ഷിജു പുഞ്ചിരിമിൽ എന്നിവരുടെ നേതൃത്വത്തിലാണ് ബോർഡുകൾ സ്ഥാപിച്ചത്.
