
മുക്കം പോലീസ് സ്റ്റേഷൻ പരിധിയിലെ മുക്കം ടൗണിൽ സമീപം നടത്തിയ പരിശോധനയിൽ 19.794 ഗ്രാം കൊക്കെയ്ൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി ആൻഫാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം പോലീസും ജില്ലാ പോലീസ് മേധാവിയുടെ DANSAF സ്ക്വാഡ് അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആൻഫാസ് പിടിയിലായത്.സംഭവത്തിൽ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
