
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം യുവാവ് ജീപ്പിനുള്ളിൽ മരിച്ച നിലയിൽകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി വിനു പ്രസാദാണ് മരിച്ചത്.
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഭാര്യയ്ക്ക് കൂട്ടിരിക്കാനായാണ് വിനു പ്രസാദ് ആശുപത്രിയിലെത്തിയത്. ഇതിനിടെയാണ് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിൽ യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
വിവരമറിഞ്ഞ് മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മരണകാരണം നിലവിൽ വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ഉണ്ടാകൂവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
