
അഴിയൂർ : അഴിയൂർ ശ്രീ നാരായണ ഗുരുഭക്തജന സഭയുടെ കീഴിൽ പരിപാലിച്ച് വരുന്ന ശ്രീ വേണുഗോപാല ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവത്തിന് രാത്രി 8.45നും 9.15നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടത്തി.
തുടർന്ന് കരിമരുന്ന് പ്രയോഗം, അത്താഴപൂജ, ശ്രീഭൂതബലി എന്നിവ നടത്തി. എട്ട് ദിവസം നീണ്ടുനിൽക്കുന്ന ക്ഷേത്ര മഹോത്സവത്തിൽ വിവിധ കലാപരിപാടികളും എല്ലാ ദിവസവും ഗണപതി ഹോമവും ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.ഏപ്രിൽ 5 ന് ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് രഥോത്സവം,ഏപ്രിൽ 6 ന് രാത്രി പള്ളിവേട്ട,ഏപ്രിൽ 7ന് അറാട്ട് ബലിക്ക് ശേഷം ആറാട്ട് പുറപ്പാട് സമുദ്രത്തിൽ തിരു ആറാട്ടിനുശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തി കൊടിയിറക്കൽ തുടർന്ന് ആറാട്ട് സദ്യയും ഉണ്ടായിരിക്കുന്നതാണ്.
