
ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ ഔഷധി മെഡിക്കൽ സ്ഥാപനങ്ങൾ പാടില്ല – ഫാർമസിസ്റ്റുകൾ പോസ്റ്റാഫിസ് മാർച്ച് നടത്തി.
തലശ്ശേരി -പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾക്ക് ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ തുടങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകുന്നതിനെതിരെ വ്യാപക പ്രതിഷേധം. രാജ്യത്താകെയുള്ള ഫാർമസി കോളേജുകളിൽ നിന്നും പ്രതിവർഷം 3. 7 ലക്ഷത്തോളം ഫാർമസിസ്റ്റുകൾ കോഴ്സ് പൂർത്തിയാക്കി പുറത്ത് വരുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഫാർമസിസ്റ്റുകളെ കിട്ടാനില്ലെന്ന അന്യായങ്ങൾ നിരത്തിയാണ് പി.എ.സി.എസ്. സൊസൈററികൾക് ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ ഔഷധി മെഡിക്കൽ സ്ഥാപനങ്ങൾ തുടങ്ങാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നതെന്നും തീരുമാനം തിരുത്തണമെന്നും ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ തലശ്ശേരി ഏറിയാ കമ്മിറ്റി ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും നടത്തി –
. ജനറൽ ആശുപത്രി പരിസരത്ത് നിന്നും പ്രകടനമായെത്തിയാണ് ധർണ്ണ നടത്തിയത്.. സി.പി.ഐ. മണ്ഡലം സിക്രട്ടറി അഡ്വ. നിഷാദ് ഉത്ഘാടനം ചെയ്തു. ഫാർമസി കൌൺസിൽ മുൻ പ്രസിഡണ്ട് കെ.സി. അജിത്ത്കുമാർ, കെ.പി.പി.എ.സംസ്ഥാന സിക്രട്ടറിയറ്റ് അംഗം ടി.പി. രാജീവൻ, പി.വി.പ്രഭാകരൻ, എൻ.സുരേഷ് ബാബു, പി.വി. ദേവദാസ്, പ്രോ സെർപ്പിന, കെ. പ്രസാദ്, സി.കെ.കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
