
മൂടാടി ദാമോദരൻ സമ്പൂർണ്ണ കവിതകളുടെ പ്രകാശനവും അവാർഡ് ദാനവും ഞായറാഴ്ച നടക്കും.
വടകര:ശ്രദ്ധേയനായ കവിയും അദ്ധ്യാപകനും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന മൂടാടി ദാമോദരൻ്റ 36ാം അനുസ്മരണ സമ്മേളനം മാർച്ച് 22 ഞായർ 3.30 ന് വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും.
അനുസ്മരണ സമ്മേളനം ഉദ്ഘാടനവും അവാർഡ് ദാനവും സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ.സി പി അബൂബക്കർ നിർവ്വഹിക്കും. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മൂടാടി ദാമോദരൻ സമ്പൂർണ്ണ കവിതകൾ പ്രമുഖ കഥാകാരൻ പി കെ പാറക്കടവ് പ്രകാശനം ചെയ്യും. ഡോ. എ കെ രാജൻ ഏറ്റുവാങ്ങും.
സാഹിത്യവേദി പ്രസിഡൻ്റ് വീരാൻകുട്ടി അദ്ധ്യക്ഷത വഹിക്കും.സജയ് കെ വി, ഡോ.കെ.എം ഭരതൻ, പി പി ദാമോദരൻ, ടി കെ വിജയരാഘവൻ, ഡോ.കെ എം ജയശ്രി, പുറന്തോടത്ത് ഗംഗാധരൻ, പി പി രാജൻ, മൂടാടി ദാമോദരൻ പുരസ്കാരം നേടിയ സുബിൻ അമ്പിത്തറയിൽ പ്രസംഗിക്കും.വടകര സാഹിത്യവേദിയും കേരള സാഹിത്യ അക്കാദമിയും ചേർന്നാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.
