
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രണ്ട് ഉപസ്ഥാപനങ്ങൾക്കുകൂടി തുടക്കം കുറിക്കുന്നു. – ‘യുഎൽ ആക്റ്റന്റും’ ‘യുഎൽ എൻ’ഷോറും’. നാളെ (മാർച്ച് 16, തിങ്കൾ) വൈകിട്ട് 3ന് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ രണ്ടു സ്ഥാപനങ്ങളുടെയും ലോഗോകൾ പ്രകാശനം ചെയ്ത് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പ്രവർത്തനത്തിനു തുടക്കം കുറിക്കും.
പരിപാടിയിലും തുടർന്ന് വൈകിട്ട് 7നു നടക്കുന്ന വിരുന്നിലും പങ്കെടുക്കാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.ഇന്നത്തെ പരിപാടി / 2026 മാർച്ച് 16ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഉപസ്ഥാപനങ്ങളായ ‘യുഎൽ ആക്റ്റന്റ്’, ‘യുഎൽ എൻ’ഷോർ’ എന്നിവയുടെ ഉദ്ഘാടനം വ്യവസായമന്ത്രി പി. രാജീവ്, രമേശൻ പാലേരി, ഇരിങ്ങൽ സർഗാലയ ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജിൽ വൈകിട്ട് 3 മണി.
