
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.
ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ 2026-’27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.
ഞായറാഴ്ച രാവിലെ 10 മണിക്ക് ന്യൂ മാഹി ടൗണിലെ മലയാള കലാഗ്രാമത്തിൽ വെച്ച് നടന്ന സെമിനാർ നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ പങ്കാളിത്തത്തോടെ വികസന പദ്ധതികൾ നടപ്പിലാക്കണം എന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് എം കെ സെയിത്തു, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി കെ റീജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വിജു, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പ്രീജ,
മെമ്പർമാരായ ഷർമില അഫ്സർ, ടി എച്ച് അസ്ലം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വികെ മുഹമ്മദ് തമീം, സെക്രട്ടറി ഇൻ ചാർജ് എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതു ചർച്ചയും നടന്നു.
