
തലശ്ശേരി: അലിയൻസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു. അലിയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു ഉദ്ലാടനം ചെയ്തു.
വൈസ് ഡിസ്ട്രിക്ട് ഗവർണർ വിജയൻ എളയടത്ത് വിശിഷ്ടാതിഥിയായി. ടി. സി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ റിനിൽ മനോഹർ, സുധീർ കുമാർ, രാഗേഷ്കരുണൻ, വി. മഹേഷ്, രഞ്ജിത് ലാൽ, അനീഷ് കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സി.എസ്. സുഭാഷ് (പ്രസി), പി. കെ. സുധീർ കുമാർ, വി.മഹേഷ് (വൈ. പ്രസി.), അനീഷ് കുമാർ (സെക്ര), മനോഷ് രാജൻ, ഗിരീഷ് കുമാർ (ജോ. സെക്ര), കെ. സുരേഷ് ബാബു (ഖജാ.).
