
അയോന ജീവിക്കും മറ്റുള്ളവരിലൂടെ; സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർത്ഥിനി മരിച്ചു, അവയവങ്ങൾ ദാനം ചെയ്യും.
കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയ വിദ്യാർത്ഥിനി മരിച്ചു. അയോന മോൺസൺ (17) ആണ് മരിച്ചത്. കണ്ണൂർ പയ്യാവൂരിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
സ്കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശിപത്രിയിൽ ചികിത്സയിലായിരുന്നു. പ്ലസ്ടു വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനിക്ക് ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം.
മരണശേഷവും അയോന മോൺസൺ നാല് പേരിലൂടെ ജീവിക്കും. തലശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലുപേർക്കാണ് അയോനയുടെ അവയവങ്ങൾ ദാനം ചെയ്യുന്നത്.
അങ്ങനെ നാല് പേരിലൂടെയാണ് അയോന മോൺസൺ ഇനി ജീവിക്കുക.കഴിഞ്ഞ തിങ്കളാഴ്ച എട്ടരയോടെയായിരുന്നു സംഭവം നടന്നത്. സ്കൂളിലെ മൂന്നാം നിലയിൽ നിന്നായിരുന്നു വിദ്യാർത്ഥിനി താഴേക്ക് ചാടിയത്. വിദ്യാർത്ഥിനിയുടെ കിഡ്നി തിരുവനന്തപുരത്തേക്കാണ് എത്തിക്കുന്നത്.
