
‘മടപ്പള്ളി ഓർമ്മ’ പൂർവ്വ വിദ്യാർത്ഥി സംഘടന നർമ്മ പുസ്തകം പുറത്തിറക്കുന്നു.വടകര: ‘മടപ്പള്ളി ഓർമ്മ’ എന്ന മടപ്പള്ളി ഗവ. കോളേജിലെ എല്ലാകാലത്തെയും എല്ലാ ബാച്ചിലേയും പൂർവ്വ വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്ന സംഘടന, കവിതാ പുസ്തകവും കഥാ പുസ്തകവും പുറത്തിറക്കിയതിന് പിന്നാലെ ഇതാ ഒരു നർമ്മ പുസ്തകം പുറത്തിറക്കുന്നു.കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് പുസ്തകത്തിലേക്ക് തമാശ രചനകൾ അയക്കാം. ഹാസ്യ രചനകൾ ജനുവരി 15 നകം 8848047604 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യണം എന്ന് ‘മടപ്പള്ളി ഓർമ്മ’യുടെ പ്രസിഡൻറ് വടയക്കണ്ടി നാരായണൻ അറിയിച്ചു.
