
വില്യാപ്പള്ളിയിൽ റോഡ് നിർമ്മാണത്തിനിടെ നിർമ്മിച്ച കലുങ്കിൽ വീണ് കാൽ നടയാത്രക്കാരൻ മരിച്ചു . പ്രദേശവാസിയായ ഏലത്ത് മൂസ്സയാണ് മരിച്ചത്. അമരാവതി’യിലെ ജയ കേരള കലാ വേദിക്ക് സമീപം പ്രവൃത്തി നടക്കുന്ന ഓവ് പാലത്തിൽ വീണ നിലയിൽ രാത്രി 11.30 ന് കാണപ്പെടുകയായിരുന്നു. വൈകീട്ട് ആറ് മണിക്ക് വീട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതായിരുന്നു.
