
വടകര എക്സൈസ് റെയ്ഞ്ച് ഇൻസ്പക്ടർ ഷൈലേഷ് പി.എം പാർട്ടിയും അഴിയൂരിൽ വച്ച്ൽ നടത്തിയ പരിശോധനയിൽ 1.300 കിലോ ഗ്രാം കഞ്ചാവും ഈ വീടിൻ്റ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന ട്രബോ ട്രാവലറിൽ സൂക്ഷിച്ചുവച്ച നിലയിൽ 4.140 ഗ്രാം മെത്താഫിറ്റമിനും പിടിച്ചെടുത്തുഅഴിയൂർ കേച്ചേരി പറമ്പത്ത് എന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് 1.300 കിലോ ഗ്രാം ഗഞ്ചാവും ഈ വീടിൻറെ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന ട്രബോ ട്രാവലറിൽ സൂക്ഷിച്ചുവച്ച നിലയിൽ 4.140 ഗ്രാം മെത്താഫിറ്റമിനും കണ്ടെത്തി കേസാക്കിയത്.
.വടകര താലൂക്കിൽ അഴിയൂർ അംശം ദേശത്ത് കച്ചേരിപ്പറമ്പിൽ സജീവൻ മകൻ അഭിനവ് , ടെമ്പോ ട്രാവലർ ഉടമ വടകര താലൂക്കിൽ അഴിയൂർ അംശം ദേശത്ത് എലിഫൻറ് റോഡ് നഫീസ മൻസ്സിൽ അഷറഫ് മകൻ ഹനീഫ് എന്നിവരെ പ്രതി ചേർത്തു.എക്സൈസ് പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ഷൈലേഷ് പി എമ്മിനു പുറമേ സിവിൽ എക്സൈസ് ഓഫീസർമാരായ സന്ദീപ് സി .വി,സച്ചിൻ,മുഹമ്മദ് റമീസ്.വനിതാ സിവിൽ എക്സൈസ് ഓഫീസർ രേഷ്മ .ആർ ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രാജൻ പി എന്നിവർ പങ്കെടുത്തു
