
വടകര നഗരസഭ കേരളോത്സവം 2025തുടക്കമായി. വടകര നഗരസഭ കേരളോത്സവം ഷട്ടിൽ ബാഡ്മിൻറൻ മത്സരത്തോടുകൂടിയാണ്.കേരളോത്സവത്തിന് തുടക്കം കുറിച്ചത്പാക്കയിൽ അൾട്ടിമേറ്റ് ഇൻഡോർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരം പ്രസിദ്ധ ഷട്ടിൽ ബാഡ്മിൻറൺ കോച്ചും നാഷണൽ റഫറിയുമായ എ എം രമേശൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ എൻ കെ പ്രഭാകരൻ, ടിവി ഹരിദാസൻ, അജിത ചീരാoവീട്ടിൽ, സത്യഭാമ പിടി, വിജയി. പി. ദിശ കോഡിനേറ്റർ ഷീജിത്ത് എം, സി.വി.വിജയൻ, എന്നിവർ സംസാരിച്ചു. കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും,ഹെൽത്ത് ഇൻസ്പെക്ടർ ഷെറിൻ നന്ദിയും പറഞ്ഞു. കേരളോത്സവം ഒക്ടോബർ 26 ന് കലാ മത്സരങ്ങളോടു കൂടി ടൗൺഹാളിൽ സമാപിക്കും.
