
മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി & കലാസമിതിയുടെആഭിമുഖ്യത്തിൽ ബാലചിത്ര രചനാ മത്സരംനടന്നു, പ്രശസ്ത ചിത്രകാരി നിഷ ഭാസ്ക്കർ ഉദ്ഘാടനം ചെയ്തു.
നാരങ്ങോളി കുഞ്ഞിക്കണ്ണൻ സ്മാരക സ്വർണ്ണമെഡലിന്നയുള്ള 40ാംമത് അഖില കേരള ബാലചിത്ര രചനാ മത്സരം മാഹി ടാഗോർ പാർക്കിൽ പ്രശസ്ത ചിത്രകാരി നിഷ ഭാസ്ക്കർ ഉദ്ഘാടനം ചെയ്തു.വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ആശംസയർപ്പിച്ചു.
ക്ലബ് പ്രസിഡണ്ട് കെ.സി നിഖിലേഷ് അദ്ധ്യക്ഷ വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവുംശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.അനിൽ വിലങ്ങിൽ, കെ പി സുനിൽകുമാർ, ചന്ദ്രൻ ചേനോത്ത്, പ്രദീപ് കുമാർ പി എ, ബാലൻ കെ. എം. , ജ്യോതിഷ് പത്മനാഭൻ, സതീശൻ, ആനന്ദു ചാരോത്ത് തുടങ്ങിയവർ, നേതൃത്തം നല്കി.
വിവിധ സെക്ഷ്നുകൾ ശ്രീപിന സതീഷ്, ലതീഷ്മ ടീച്ചർ,, ശ്രീജ കെട്ടിനകത്ത്, അനന്യ അനു, മനോഹരൻ അടിയേരി ,ഹേമചന്ദ്രൻ ടി കെ ,അനിൽ എം കെ എന്നിവർ നേതൃത്വം നൽകി.മത്സരത്തോടു ബന്ധിച്ചു വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഗാനാലാപന സദസ്സും നടന്നു. മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
