
മഹാത്മ ഗാന്ധിയെ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നതിനായി ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഗാന്ധിഫെസ്റ്റിന് വടകര ആഥിത്യമരുളുകയാണ്.ഗാന്ധി ഫെസ്റ്റ് വടകരയ്ക്ക് ഒരു നവ്യ അനുഭവമായി മാറുമെന്ന് ഗാന്ധി ഫെസ്റ്റ് ചെയർമാൻ മനയത്ത് ചന്ദ്രൻ.
കഴിഞ്ഞ നൂറ്റാണ്ട് 2 മഹാത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. ഒന്ന് ആറ്റം ബോംബും മറ്റൊന്ന് മഹാത്മാഗാന്ധിയുമാണ്. ഒന്ന് നശീകരണത്തിന്റെ മൂര്‍ത്തീഭാവം മറ്റേത് ലോകത്തിന്റെ പ്രതീക്ഷ. ഭാരതത്തിന്റെ സ്വാന്ത്ര സമരത്തെ ജനതയുടെ ആത്മാവിഷ്ക്കാരമായി മാറ്റിയ മഹാത്മജി ഹിംസയുടെ എല്ലാ ശരികേടുകള്ക്കുമെതിരെ പൊരുതാന്‍ ജനങ്ങളെയാകെ സജ്ജമാക്കിയ എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് കര്‍മ്മകാണ്ഡങ്ങളില്‍ തെളിയിച്ച മഹാത്മാവ്. മാനവകുലത്തെ നട്ടെല്ല് നിവര്‍ത്തി സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ പ്രേരണയായ മനുഷ്യന്.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് മാത്രമല്ല, സമൂഹത്തിലെ അനാചാരങ്ങള്‍ക്കും ജാതിമത വിവേചനങ്ങള്‍ക്കുമെതിരെ വിഭജനത്തിന്റെ ചിന്തകള്‍ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടമായിരുന്നു ആ ജീവിതം. ഒരായുസ്സ് മുഴുവന്‍ പീഠിതര്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ഗാന്ധിജിയെ വെടിവെച്ചതിലൂടെ അധികാരത്തിന്റെയും സമ്പത്തിന്റേയും വരേണ്യ വര്‍ഗ്ഗം ലക്ഷ്യം വെച്ചത് എന്തിനായിരുന്നോ വര്‍ത്തമാനകാല ഇന്ത്യന്‍ ഭരണകൂടം വളരെ സമര്‍ത്ഥമായി അത് നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ആ സന്ദര്‍ഭത്തിലാണ് ചെറുത്തു നില്‍പ്പിന്റെ പ്രതിരോധത്തിന്റെ മാനവികതയുടെ സൗഹാര്‍ദത്തിന്റെ പുതിയോരു യുഗപ്പിറവിക്കായി വടകര ഗാന്ധിഫെസ്റ്റ് അവസരമൊരുക്കുന്നത്. നമുക്ക് കൈകോര്‍ക്കാം. ഇന്ത്യയെ വൈരങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ജനകൂട്ടായ്മ ജാഗ്രത വടകരയില്‍ നിന്ന് ഉയരുന്നു. ഇന്ത്യയാകെ പടരാന്‍ ലോക പ്രശസ്തരായ ചിന്തകരും പണ്ഡിതരും പങ്കെടുക്കുന്നു. പുതിയ തലമുറയെ ഗാന്ധിജിയെ അറിയാന്‍ അവരുടെ മനസ്സുകളില്‍ മഹാത്മാവിനെ അടയാളപ്പെടുത്താന്‍ ഒക്ടോബര്‍ 3,4,5 തീയ്യതികളിലായി വിവിധ പരിപാടികളോടെ വടകര ടൗണ്‍ഹാളില്‍ ചരിത്ര പ്രദര്‍ശനം, എക്സിബിഷന്, കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ പ്രദര്‍ശനം, പുസ്തകോത്സവം, നാടകം, ഗാനാഞ്ജലി, ഗാന്ധിക്വിസ്, പ്രസംഗമത്സരം, ഗ്രന്ഥാലയങ്ങളും, സ്കൂള്‍ കോളേജുകളും ഉണരുകയായി. എല്ലാവരേയും ക്ഷണിക്കുന്നു. ഈ മഹാ സംരഭത്തിന് സാക്ഷിയാകാന്‍, പങ്കാളിയാകാന്‍.
