
മുസ്ലിം ലീഗ് നേതാവും , മുൻ.എം.എൽ. എ.യുമായ പാറക്കൽ അബ്ദുള്ളയെസോഷ്യൽ മീഡിയയിലൂടെ അപകീർത്തി പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.
പാറക്കൽ അബ്ദുള്ളയെയും സ്ത്രീയെയും കുറിച്ച് സോഷ്യൽ മീഡിയിൽ അശ്ലീല ശബ്ദ സന്ദേശങ്ങൾ അയച്ച് അപകീർത്തി പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ.
പുറമേരി കുനിങ്ങാട് സ്വദേശി അബ്ദുൾ അസീസിനെ യാണ് വടകരസൈബർ ഇൻസ്പെകടർ സി.ആർ രാജേഷ് കുമാർ അറസ്റ്റ് ചെയ്തത്.
10 – 7 – 25 നാണ് കേസിന് ആസ്പദമായ സംഭവം. നാട്ട് വിശേഷം മീഡിയ എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ പാറക്കൽ അബ്ദുള്ളയ്രയും യേയും , ഒരു സ്ത്രീയെയും കുറിച്ചാണ് വ്യക്തി ഹത്യയും , മാനഹാനിയും ഉണ്ടാക്കുന്ന വിധം അശ്ലീല സന്ദേശം അയച്ചെന്നാണ് കേസ്.
