
തലശ്ശേരി: ഹൃദയാരോഗ്യം ഓട്ടത്തിലൂടെ സൂരക്ഷിതമാക്കാം എന്ന സന്ദേശമുയർത്തി 100 ദിവസം വരെ തുടർച്ചയായി എല്ലാ ദിവസവും 21 കിലോമീറ്റർ ഓട്ടം എന്ന വെല്ലുവിളി ഏറ്റെടുത്ത്, ഓടുന്ന പ്രശസ്ത മാരത്തോൺ ഓട്ടക്കാരനും പോലീസ് മീറ്റുകളിൽ ഉൾപ്പെടെ വിവിധ റിക്കാർഡുകൾ കരസ്ഥമാക്കിയ റിട്ടയേർഡ് എസ് ഐ യുമായ മരിയ ജോസ് ൻ്റെ 75ാമത്തെ ദിവസത്തെ ഓട്ടം തലശ്ശേരി സ്റ്റേഡിയത്തിലെ കായിക പ്രേമികൾ ഒത്ത് ചേർന്ന് കൂടെ ഓടി അവിസ്മരണീയമാക്കി.
യംഗ് സ്റ്റേർസ് തലശ്ശേരിയുടെ നേതൃത്വത്തിലായിരുന്നു ഈയൊരു സന്ദേശത്തെ പ്രായോഗവൽകരിച്ച് കൂടെ ഓടി അദ്ദേഹത്തിന് സ്നേഹാദരവ് നൽകിയത്. സ്റ്റേഡിയം സുഹൃദ് വലയത്തിൻ്റെ ആരവങ്ങളോടെ ബഹുമാന്യ തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ് അദ്ദേഹത്തിന് സ്നേഹാദരവ് കൈമാറി. ബഹു. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉബൈദുള്ള സി, അക്ബർ ലുലു എന്നിവർ ഉപഹാരം കൈമാറി. യംഗ്സ്റ്റേർസ് തലശ്ശേരി ജനറൽ സിക്രട്ടറി മുഹമ്മദ് നിസാർ പടിപ്പുരക്കൽ സ്വാഗതം പറഞ്ഞു.
മരിയ ജോസിനോടൊപ്പം ഹൃദയാരോഗ്യത്തിനായ് എന്ന സന്ദേശമുയർത്തി ഇന്നത്തെ ദിവസം കൂടെ ഓടാൻ സമൂഹത്തിൻ്റെ നാനാ തുറകളിൽ ഉള്ളവർ പങ്ക് ചേർന്നു. ഇൻ്റർനാഷണൽ റെയ്സ് വാക്കർ ഹസീന ആലിയമ്പത്ത്,
സൗത്ത് ഏഷ്യൻ അത്ലറ്റിക് മീറ്റ് 800 മീറ്റിൽ ബ്രോൺസ് മെഡൽ ജേതാവ് ഷൈജത്ത് പിണറായി,
നാഷണൽ മാസ്റ്റേർസ് മീറ്റിലെ അഭിമാന താരങ്ങളായ അമീർ ഒ കെ, സുരേഷ് ബാബു പിണറായി, നിർമല എം സി , അൾട്രാ റൺ ലെ താരങ്ങളായ മുഹമ്മദ് വി കെ, ഖാലിദ് ചെങ്ങറ
മാരത്തോൺ റണ്ണർ മാരായ നൗഷർ, ഫൈസൽ അഞ്ചുകണ്ടൻ എന്നിവർ ജോസിനോടെപ്പം ഓടാൻ പിന്തുണ നൽകി കൂടെ ഓ ടി അദ്ദേഹതിൻ്റെ സന്ദേശം കൂടുതൽ പേരിൽ എത്തിച്ചു
ജോസിന്റെ സമർപ്പണത്തെയും സ്ഥിരോത്സാഹത്തെയും എല്ലാവരും പ്രശംസിച്ചു.
റിട്ട. എക്സൈസ്സ് ജോയിൻ്റ് കമ്മീഷണർ സുരേഷ് പി കെ, തലശ്ശേരി സായ് സെൻ്റർ അത് ലറ്റിക് കോച്ച് ലിജു, ഡോ ഫാത്തിമ നഷ് വ, റിട്ട. ഡെപ്യൂട്ടി അസിസ്റ്റൻ്റ് കമാൻ്റൻ്റ് അനിരുദ്ധൻ
എന്നിവർ സംബന്ധിച്ചു.
യംഗ്സ്റ്റേർസ് തലശ്ശേരി പ്രസിഡൻ്റ് ഹംസ കേളോത്ത്, ഭാരവാഹികളായ വികാസ് വി കെ, അബ്ദുൽ ജലീൽ പി ഒ, നൗഫൽ പയേരി, അബ്ദു റഷീദ് എം പി, അസ്ലം കാരിയത്ത്, ഫൈസൽ കെ കെ, മുഹമ്മദ് റാഫി കെ, ഷാജി തീർത്ഥ, ജംഷീദ് സി ഒ ടി, അൻസാർ എന്നിവർ നേതൃത്വം നൽകി.

