
കേരള സ്റ്റേറ്റ് ടീച്ചേർസ് സെന്റർ കോഴിക്കോട് ജില്ലാ ക്യാമ്പ് വടകര മുൻസിപ്പൽ ടൗൺഹാളിന് പിറകിലുള്ള ക്രിസ് അവന്യൂ ഓഡിറ്റോറിയത്തിൽ വച്ച് സെപ്റ്റംബർ 20 ശനിയാഴ്ച കാലത്ത് പത്തുമണിക്ക് നടക്കുമെന്ന്ജില്ലാ പ്രസിഡന്റ് കുളങ്ങര രാജൻ അറിയിച്ചു . ആർ ജെ ഡി ജില്ലാ പ്രസിഡന്റ് എം. കെ.ഭാസ്കരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കെ എസ് ടി സി ജില്ലാ പ്രസിഡന്റ് കുളങ്ങര രാജൻ അധ്യക്ഷനായിട്ടുള്ള ക്യാമ്പിൽ .ജെ ഡി എസ് ജില്ലാ പ്രസഡന്റ്കെ. കെ. അബ്ദുല്ല മുഖ്യ അതിഥിയായി പങ്കെടുക്കും, “അധ്യാപക സമൂഹം നേരിടുന്ന ആധുനിക പ്രവണതകൾ” എന്ന വിഷയത്തെക്കുറിച്ച് ആർജെഡി ജില്ലാ വൈസ് പ്രസിഡന്റ് പി. മധുസൂദൻ മാസ്റ്റർ ക്ലാസെടുക്കുന്നതാണ്. തുടർന്ന് സംഘടനാ ചർച്ചയും, പ്രമുഖ നേതാക്കന്മാരുടെ ആശംസ പ്രസംഗങ്ങളും ഉണ്ടായിരിക്കുന്നതാണ്.
