ഗോകുലം എജ്യുക്കേഷണൽ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന കലാമാമാങ്കം നവരസ സീസൺ 4′-ന് വേദിയൊരുങ്ങുന്നു.

ഗോകുലം എജ്യുക്കേഷണൽ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന കലാമാമാങ്കം നവരസ സീസൺ 4′-ന് വേദിയൊരുങ്ങുന്നു.
ആഗസ്റ്റ് 21, 22 തീയതികളിൽ വടകര ഗോകുലം പബ്ലിക് സ്കൂളിൽ നടക്കുന്ന കലോത്സവത്തിൽ രണ്ടായിരത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കും..കലയുടെയും സർഗാത്മകതയുടെയും വിസ്മയക്കാഴ്ചകളുമായി ഗോകുലം ‘നവരസ സീസൺ 4’ എത്തുന്നു! രണ്ടായിരത്തിലേറെ പ്രതിഭകൾ അണിനിരക്കുന്ന ഈ മഹാകലാവിരുന്നിന് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് വടകര ഗോകുലം പബ്ലിക് സ്കൂളാണ്…”സാംസ്കാരിക നായകരുടെയും പ്രമുഖ കലാകാരന്മാരുടെയും സാന്നിധ്യത്തിൽ, ശ്രീ ഗോകുലം പബ്ലിക് സ്കൂളുകളുടെ ‘നവരസ സീസൺ 4’ കലോത്സവത്തിന് വടകരയിൽ
തുടക്കമാകുന്നത്ഗോകുലം എഡ്യുക്കേഷണൽ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ‘നവരസ സീസൺ-4′ ന് ആഗസ്റ്റ് 21, 22 തീയതികളിൽ വടകര ഗോകുലം പബ്ലിക് സ്കൂളിൽ വേദിയൊരുങ്ങുന്നത് എന്ന് സംഘാടകർ വാർത്ത സമ്മേളേ നത്തിൽ അറിയിച്ചുദക്ഷിണേന്ത്യയുടെ വിദ്യാഭ്യാസ ഭൂമികയിൽ ചരിത്രം കുറിച്ച ശ്രീ ഗോകുലം പബ്ലിക് സ്കൂളുകളിലെ രണ്ടായിരത്തിലധികം വരുന്ന വിദ്യാർത്ഥികൾ ഈ കലാ മത്സരത്തിൽ മാറ്റുരയ്ക്കും. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാൻ ശ്രീ ഗോകുലം ഗോപാലനോടൊപ്പം വൈസ് ചെയർമാൻ മിസ്റ്റർ വി സി പ്രവീണും, വൈസ് ചെയർപേഴ്സൺ ശ്രീമതി ലിജിഷ പ്രവീണും ഗോകുലം സ്കൂളുകളുടെ ഡയറക്ടർ സണ്ണി ഫ്രാൻസിസും, സ്കൂൾ പി.ടി.എ യും ഈ കലാ മാമാങ്കത്തിന് നേതൃത്വം വഹിക്കും.വിശിഷ്ടാതിഥികളായി പ്രസിദ്ധ കലാകാരനും ജീവകാരുണ്യ പ്രവർത്തകനും ശാസ്ത്രജ്ഞനുമായ ശ്രീ സൂര്യ കൃഷ്ണമൂർത്തിയും പ്രശസ്ത നർത്തകി ഗോപികാ വർമയും ഈ കലാവിരുന്നിൽ നിറസാന്നിധ്യമാകും.വിദ്യാർത്ഥികളുടെ കലാപരവും സർഗാത്മകവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘നവരസ സീസൺ-4’ ൽ ഗോകുലം പബ്ലിക് സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ നൃത്തം, സംഗീതം, സാഹിത്യം, പ്രസംഗം, ചിത്രരചന തുടങ്ങി വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനൊപ്പം കലാ-സാംസ്കാരിക വൈവിധ്യങ്ങളുടെ മനോഹരമായ സംഗമത്തിനും ‘നവരസ സീസൺ-4’ വേദിയാകും.22-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ശ്രീ ഗോകുലം ഗോപാലനോടൊപ്പം പ്രശസ്ത സംഗീത സംവിധായകൻ ശരത്ത്, പ്രശസ്ത നടി സുചിത്ര നായർ അടക്കം വിവിധ സാംസ്കാരിക നായകന്മാർ പങ്കെടുക്കും.വാർത്ത സമ്മേ ഇനത്തിൽ കോഡിനേറ്റർ സണ്ണി ഫ്രാൻസിസ് റീന ജോസ്, സജിഷ സജിത്ത്, മീരസൂരജ്, എം രാജൻ അർജുൻ രാജ് എന്നിവർ പങ്കെടുത്തു.
