
താടിയും തൊപ്പിയും വച്ച ആളെ കണ്ടാൽ വർഗീയവാദികൾ എന്ന് ചിത്രീകരിക്കുന്ന സിപിഎം നയം നാടിന് ആപത്ത് ;പാറക്കൽ അബ്ദുല്ല.
കഴിഞ്ഞമാസം വടകര ടൗണിൽ വച്ച് ഷാഫി പറമ്പിൽ എംപിയെ DYFi പ്രവർത്തകർ തടയുമ്പോൾ കാർത്തികപ്പള്ളിയിലെ ലീഗ് പ്രവർത്തകനും സ്കൂൾ പിടിഎ പ്രസിഡന്റുമായ ഷഫീക്കും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുഈ സമയത്ത് ഷാഫിയുടെ കൂടെ ഇദ്ദേഹവും കൂടെ നടന്നിരുന്നു താടിയും തൊപ്പിയും ധരിച്ച് ഇദ്ദേഹത്തിൻറെ വേഷം കണ്ട് ഇദ്ദേഹത്തെ വർഗീയവാദിയായി ചിത്രീകരിക്കുകയും സിപിഎം നെറികെട്ട രാഷ്ട്രീയമാണ് ഇവിടെ കളിക്കുന്നതെന്നും പാറക്കൽ അബ്ദുള്ള പറഞ്ഞുസമൂഹമാധ്യമങ്ങളിൽ ഇദ്ദേഹത്തിനെതിരെ വ്യാപകമായ പ്രചരണമാണ് അയച്ചുവിട്ടത്ഇതിനെതിരെ പോലീസിൽ പരാതി നൽകിയിട്ട് തുടക്കത്തിൽ ഒന്നും പരാതി സ്വീകരിക്കാൻ പോലും പോലീസ് തയ്യാറായില്ലെന്നും നിരവധി തവണ പോയപ്പോഴാണ് പരാതി സ്വീകരിച്ചതെന്നും പാറക്കൽ അബ്ദുള്ള പറഞ്ഞുഇതേ തുടർന്ന് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാറക്കൽ അബ്ദുല്ലയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ വടകര റൂറൽ എസ്പിയെ. കണ്ടുപരാതി നൽകിവിവി ഷഫീക്,Ok കുഞ്ഞബ്ദുള്ള മാസ്റ്റർ,പിപി ജാഫർ,എം പി ഷാജഹാൻ,റാഷിദ് മാസ്റ്റർ,അൻസീർ പനോളി,ആലിയ ഹമീദ് ഹാജി എന്നിവരും കൂടെ ഉണ്ടായിരുന്നു.
