
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.കോളിക്കൽ സ്വദേശിയായ സുബൈർ (39) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ലൈംഗിക ഉദ്ദേശത്തോടെ അതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി.പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുൻപും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.
