
ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഓർക്കാട്ടേരി സ്വദേശിനി ദീപലേഖ (51)യാണ് മരിച്ചത്.പഞ്ചായത്തിൽ നടന്ന സ്റ്റാൻ്റിംഗ് കമ്മിറ്റി യോഗത്തിനിടെയാണ് ദീപലേഖ കുഴഞ്ഞുവീണത്.
ഉടൻ കണ്ണൂർ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇതിനിടെ, ദീപലേഖയ്ക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. സ്ഥലമാറ്റത്തിൽ തനിക്ക് മനോവിഷമമുണ്ടായിരുന്നതായി ദീപലേഖ സഹപ്രവർത്തകരോട് പറഞ്ഞിരുന്നതായും വിവരമുണ്ട്.നാടക നടൻ സുരേഷ് ബാബു ശ്രീസ്ഥയുടെ ഭാര്യയാണ് ദീപലേഖ.
