
വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി രാജേഷ് കുമാർ എൻ. ചുമതലയേറ്റു. മുൻ ഡിവൈഎസ്പി മനോഹരൻ ടി. മാറിയതിനെ തുടർന്നാണ് പുതിയ നിയമനം.
മനോഹരനെ കോഴിക്കോട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ആയാണ് പുതിയ നിയമനം,ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദക്കേസ്, കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസ് എന്നിവ നിലവിൽ വടകര ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
ഈ നിർണ്ണായക കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ സ്ഥലംമാറ്റം എന്നത് ഏറെ ശ്രദ്ധേയമാണ്.ചുമതലയേറ്റെടുത്തതിന് പിന്നാലെ പ്രമുഖ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തി പുതിയ ഡിവൈഎസ്പി തുടരന്വേഷണ നടപടികൾ ആരംഭിച്ചു.
